KOYILANDY DIARY.COM

The Perfect News Portal

സ്‌കൂളുകളില്‍ ഗുഡ് മോര്‍ണിംഗിന് പകരം ജയ് ഹിന്ദ്; നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍

സ്‌കൂളുകളില്‍ ഗുഡമോര്‍ണിംഗിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി ഹരിയാന സര്‍ക്കാര്‍. അധ്യാപകരും ജയ് ഹിന്ദ് എന്ന് തന്നെ കുട്ടികളോടും പറയണം. ആഗസ്റ്റ് 15 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.

അതേസമയം, ‘ഇത് സ്‌കൂളുകളിലെ ദൈനംദിന യോഗ, ക്വിസ് സെഷനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സമാനമായ ഒരു നിര്‍ദേശം മാത്രമാണ്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ല” വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share news