KOYILANDY DIARY.COM

The Perfect News Portal

നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട്‌ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദയാണ് (16) അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോയ്‌സിലെ സ്കൂബ ഡ്രൈവർമാരും തിരച്ചിൽ ആരംഭിച്ചു.

നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Share news