മുണ്ടക്കൈ മേഖലയിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ഇന്ന് ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ജനകീയ തിരച്ചിൽ ഇന്നു നടക്കും. രക്ഷാപ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് സംയുക്ത തിരച്ചിൽ നടക്കുക. അതേസമയം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും.

കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നാളെ എത്തുന്നതിന് ഇന്ന് മുതൽ മേഖലയിൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

