കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ഉദ്ഘാടനം മുയിപ്പോത്ത് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് എൻ ടി ഉദ്ഘാടനം നിർവഹിച്ചു.

വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുബൈദ ഇ.കെ. വെറ്റിനറി സർജൻ ഡോ. സുഹാസ് കെ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജയേഷ്, സിനീഷ്, നിധിൻ, നിതീഷ് എന്നിവർ സംബന്ധിച്ചു.

