നാട്ടിലിറങ്ങിയ കുരങ്ങൻ കൗതുകമായി

കൊയിലാണ്ടി: നാട്ടിലിറങ്ങിയ കുരങ്ങൻ കുട്ടികൾക്കും നാട്ടുകാർക്കും കൗതുകമായി. കൊരയങ്ങാട് തെരുവിലാണ് ഇന്ന് രാവിലെ കുരങ്ങൻ പ്രത്യക്ഷപ്പെട്ടത്.സമീപ പ്രദേശങ്ങളിൽ ചുറ്റിയടിച്ച ശേഷം ചെബ്രകണ്ടി എന്ന വീടിന്റെ മുകളിൽ ഇരുപ്പുറപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കുരങ്ങൻ എത്തിയത് കുട്ടികൾക്കാണ് ഏറെ കൗതുകമായത്. കുരങ്ങനെ കാണാനായി നിരവധി കൂട്ടികളാണ് എത്തിയത്. എന്നാൽ പരുന്ത് ശല്യം ചെയ്തു തുടങ്ങിയതോടെ കുരങ്ങൻ സമീപത്തെ തെങ്ങിലെക്ക് ചാടി സുരക്ഷിതമായ സ്ഥാനം കണ്ടെത്തി.
