KOYILANDY DIARY.COM

The Perfect News Portal

വിമാനത്തിൽ പുകവലിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

വിമാനത്തിൽ പുകവലിച്ച കുറ്റത്തിന് മലയാളിയെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. അബുദാബിയിൽനിന്ന് മുംബൈയിലേക്ക് വരുന്ന 27-കാരനായ മലപ്പുറം സ്വദേശിയായ ശരത് പുറക്കലാണ് അറസ്റ്റിലായത്. വിമാനം പറന്നുയർന്ന ഉടൻതന്നെ ശരത് ശുചിമുറിയിൽക്കയറി പുകവലിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയതോടെയാണ് വിമാനജീവനക്കാരെത്തി കൈയ്യോടെ പിടിച്ചത്. വാതിലിൽ കുറേനേരം തട്ടിയെങ്കിലും ഏറെ സമയത്തിനുശേഷമാണ് ഇയാൾ വാതിൽ തുറന്നത്.

തുടർന്ന് ഇയാളുടെ പക്കലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ വിമാനജീവനക്കാർ പിടിച്ചെടുത്തു. വിമാനത്തിൽനിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും പൊലീസിന് കൈമാറി. സഹർ പൊലീസാണ് വിമാനത്താവളത്തിലെത്തി ശരത്തിനെ കസ്റ്റഡിയിലെടുത്തത്. വിമാനത്തിനകത്ത് പുകവലിച്ചതിനെത്തുടർന്ന് ഇതിന് മുൻപും മലയാളികൾ അടക്കം പലരും മുംബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിനുശേഷം ഇത് എട്ടാമത്തെ സംഭവമാണ്.

 

Share news