സാക്ഷരത നോഡൽ പ്രേരക്മാർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: സാക്ഷരത നോഡൽ പ്രേരക്മാർക്ക് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ശ്രീജിത്ത്, ദീപ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പരിപാടി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ, കെ അഭിനീഷ്, ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരായ കെ ടി എം കോയ, സുധ കാപ്പിൽ, ബിന്ദു മഠത്തിൽ, ജുബിഷ് ഇ കെ, രജില, സുഹറ ഖാദർ, മെയ്തീൻ കോയ, ഷീബ ശ്രീധരൻ ബ്ലോക്ക് ജീവനക്കാരായ പ്രദീപൻ, ശിബി, വിജിത്ര എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ബ്ലോക്ക് ഹെഡ് ക്ലർക്ക് മനോജ് കുമാർ നന്ദിയും പറഞ്ഞു.
