കോണ്‍ഗ്രസ് ആക്ഷേപത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട് പോകും: അമിത് ഷാ

ഡൽഹി : സമ്പന്നരുടെ സര്‍ക്കാരെന്ന കോണ്‍ഗ്രസ് ആക്ഷേപത്തെ പ്രതിരോധിക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട്. പാവപ്പെട്ടവരെ കുറിച്ച് കൂടുതല്‍ സംസാരിച്ച് അവരുടെ ശ്രദ്ധ സമ്പാദിക്കാനാണ് നേതാക്കളുടെ ശ്രമം. ദരിദ്രര്‍ക്കായുള്ള പദ്ധതികളെ കുറിച്ച് പ്രതിപക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രചാരണം നടത്താനാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് മീറ്റില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിപക്ഷത്തിന് സ്വാധീനം നഷ്ടമായി കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിപക്ഷ സ്വാധീനം നിഷേധിക്കാനാകില്ല. ഇത്തരം പ്രദേശങ്ങളെ ലക്ഷ്യമാക്കിയായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങളെന്നും അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഏറ്റവും കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത് ബിജെപിയുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

