ദുരന്തഭൂമിക്ക് താങ്ങായി DYFI മേഖലാ സെക്രട്ടറി; വിവാഹ ചിലവ് ഒഴിവാക്കി. ഒരു ലക്ഷം രൂപ കൈമാറി

വയനാട്: വിവാഹ ചിലവ് ഒഴിവാക്കി ദുരന്തഭൂമിയിലെ ദുരിത ബാധിതർക്ക് താങ്ങായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഒരു ലക്ഷം രൂപ കൈമാറി. ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന 25 സ്നേഹ വീടുകളുടെ നിർമ്മാണ ചിലവിലേക്കാണ് തൻ്റെ വിവാഹ ചിലവുകൾക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഡിവൈഎഫ്ഐ ചൂരൽമല മേഖലാ സെക്രട്ടറി ജിതിൻ കൈമാറിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹിം, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് തുടങ്ങിയവർ ഏറ്റുവാങ്ങി.
