വിദ്യാർത്ഥിയെ കാൺമാനില്ല

കൊയിലാണ്ടി: ഗവ: ബോയ്‌സ് ഹൈയർസെക്കണ്ടറി സ്‌ക്കൂൾ പത്താംതരം വിദ്യാർത്ഥിയും, പന്തലായനി സ്വദേശിനിയുമായ അനന്തു (15) വിനെ കാണാതായതായി പരാതി. പന്തലായനി നടുവിലെ വെളളിലാട്ട് രമേശന്റെ മകനെയാണ് അഞ്ചാം തീയ്യതി മുതൽ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0496 2620236 നമ്പറിൽ ബന്ധപ്പെടുക.
