രക്ഷാപ്രവർത്തനം അവസാനിക്കുന്നതുവരെ വയനാട്ടിൽ നാല് മന്ത്രിമാർ ക്യാമ്പ് ചെയ്യും

വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിൽ നാലു മന്ത്രിമാർ ക്യാമ്പ് ചെയ്യും. എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ് റിയാസ് എന്നിവരാണ് വയനാട്ടിൽ ക്യാമ്പ് ചെയ്യുന്നത്. വയനാട്ടിൽ നടന്ന മന്ത്രി തലയോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് തിരച്ചിൽ നിർത്തുന്നതുവരെ മന്ത്രിമാർ വയനാട്ടിൽ തുടരുന്നത്. ശാസ്ത്രീയമായ രീതിയിൽ തിരച്ചിൽ തുടരാൻ യോഗത്തിൽ തീരുമാനമായി. രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും എത്തിച്ച് തിരച്ചിൽ തുടരും. മുഖ്യമന്ത്രി ഇന്ന് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

