മെഡിസെപ് വഴി ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കണം: കെ.എസ്.എസ്.പി.യു

തിക്കോടി: ആശുപത്രികളിൽ മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സാരഥി തൃക്കോട്ടൂർ വായനശാലാ ഹാളിൽ നടന്ന കൺവെൻഷൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം വി.പി. നാണു മാസ്റ്റർ സംഘടനാ റിപ്പോർട്ടും ജ്യോതിശ്രീ ടീച്ചർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ രോഗാവസ്ഥ യിലുള്ള നിരാലംബർക്ക് കൈത്താങ്ങ് വിതരണം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ. ശശിധരൻ മാസ്റ്റർ, സീനിയർ മെമ്പർമാരായ ജാനകി ടീച്ചർ, മുഹമ്മദ് പള്ളിത്താഴ, കുളമുള്ള കണ്ടി നാരായണൻ എന്നിവരെ ആദരിച്ചു.

ഇബ്രാഹിം തിക്കോടി നവാഗത മെമ്പർമാർക്ക് മെമ്പർഷിപ്പ് നൽകി. ചന്ദ്രൻ നമ്പ്യേരി, അബൂബക്കർ മാസ്റ്റർ കെ. എം,ബാബു പടിക്കൽ, പി പത്മിനി എന്നിവർ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ മരുത്യാട്ട് പ്രമേയം അവതരിപ്പിച്ചു. വി.ടി ഗോപാലൻ മാസ്റ്റർ സ്വാഗതവും, പുല്പാണ്ടി മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
