വയനാടിലെ ദുരിതബാധിതർക്ക് RYF-ൻ്റെ കൈത്താങ്ങ്

വയനാട്ടിലെ ദുരിതബാധിതർക്കായി RYF സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കൈമാറി. കോഴിക്കോട് കലക്ട്രേറ്റിലെ ദുരന്ത നിവാരണ വിഭാഗം ജൂനിയർ സുപ്രണ്ട് ഫൈസൽ മുക്കത്തിന് R Y F കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ.കെ ഉണ്ണികൃഷ്ണൻ കൈമാറി. ജില്ല ജോ: സെകട്ടറി അക്ഷയ് പൂക്കാട്, UTUC സംസ്ഥാന സമിതിയംഗം സി കെ ഗിരീശൻ, RYF മണ്ഡലം സെക്രട്ടറി റാഷിദ് കൊല്ലം, UTUC കൊയിലാണ്ടി മണ്ഡലം ജോ. സെക്രട്ടറി ശശിന്ദ്രൻ കെ.എം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
