KOYILANDY DIARY.COM

The Perfect News Portal

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ മഴയ്ക്കും 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത.

മലപ്പുറം, വയനാട്, കോഴിക്കോട്, കാസർ​ഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നും അധികൃതർ അറിയിച്ചു.

Share news