ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലിയിലെ കോച്ചിംഗ് സെന്ററില്‍ മൂന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരീക്ഷകളുടെ വ്യാപകമായ വാണിജ്യവല്‍ക്കരണത്തിന്റെ ഇരകളാണ് മരിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാരാണ്. 2019ല്‍ സൂററ്റിലെ കോച്ചിംഗ് സെന്ററിലും തീപിടിത്തം ഉണ്ടായി. 22 കുട്ടികളാണ് ദാരുണമായി മരിച്ചത്. കോച്ചിംഗ് മാഫിയ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളെ കൊളളലാഭം കൊയ്യാനുളള ഉപകരണമായി കാണുന്നു. ഇലക്ടറല്‍ ബോണ്ട് നല്‍കിയ ലിസ്റ്റിലും കോച്ചിംഗ് മാഫിയ ഉണ്ട്.

കോച്ചിംഗ് മാഫിയയില്‍ നിന്നും ബിജെപി പണം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടി സ്വീകരിക്കാന്‍ കഴിയാത്തത്. മുമ്പ് ദില്ലി മുഖര്‍ജി നഗരത്തില്‍ കോച്ചിംഗ് സെന്ററില്‍ അപകടമുണ്ടായി അന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നാണ്. ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

