വിഭീഷ് തിക്കോടിയുടെ “ഭൂപടത്തിൽ കാണാത്ത കടൽ “പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: വിഭീഷ് തിക്കോടിയുടെ “ഭൂപടത്തിൽ കാണാത്ത കടൽ “പുസ്തകം പ്രകാശനം ചെയ്തു. കവയത്രി ആര്യ ഗോപി വിഭീഷ് തിക്കോടിയുടെ അമ്മ സുമംഗലമ്മയ്ക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. പ്രമുഖ നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി ഡോക്ടർ സോമൻ കടലൂർ ആമുഖഭാഷണം നടത്തി. പ്രകാശനത്തിനു മുന്നോടിയായി 20ൽ പരം കവികൾ പങ്കെടുത്തു. ബിജു കാവിൽ നയിച്ച കവിയരങ്ങ് കവി സത്യ ചന്ദ്രൻ പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എത്തിയ കവികൾ സ്വന്തം കവിതകൾ ആലപിച്ച് ചടങ്ങ് ശ്രദ്ധേയമാക്കി.

കുമാരി നയൻതാരയുടെ നാന്ദി ഗീതത്തോടെയാണ് സാംസ്കാരിക ചടങ്ങിനു തുടക്കം കുറിച്ചത്. ആകാശവാണി മുൻ ഡയറക്ടറും ഭാഷാ സമന്വയ വേദിയുടെ സെക്രട്ടറിയുമായ ഡോ. ഒ വാസവൻ പുസ്തക പരിചയം നടത്തി. ചടങ്ങിൽ പ്ലാവില ബുക്സിൻ്റെ സ്നേഹ ഉപഹാരം ഡോ. സോമൻ കടലൂർ വിഭീഷ് തിക്കോടിക്ക് നൽകി. തുടർന്ന് വിഭീഷ് തിക്കോടി മറുമൊഴി നൽകി.

സാമൂഹ്യ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ബഷീർ തിക്കോടി, രേശ്മ അക്ഷരി, മനു മാസ്റ്റർ സാബു കീഴരിയൂർ, കുഞ്ഞബ്ദുളള, സുധാകരൻ മാസ്റ്റർ, സുധീഷ് ബാബു, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അധ്യാപിക ആർ എസ് ദിവ്യ അവതാരകയായ ചടങ്ങിൽ കവയത്രി ഷൈമ പി. വി. സ്വാഗതവും അധ്യാപിക സൈച്ച ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
