ദേശിയ പാത നിർമാണത്തിൻറ ഭാഗമായി നന്തി മുതൽ മൂരാട് വരെയുള്ള വെള്ളക്കെട്ടു പരിഹരിക്കാൻ കാനത്തിൽ ജമീല എം.എൽ.എ മുൻകൈയെടുത്ത് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ പയ്യോളി മുനിസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ എൻ ച്ച് എൻജിനിയർമാരും ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്തിൻ്റെ എൻജിനിയർമാരും സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചിരുന്നു.
ഇതിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പോവതി വയൽഭാഗം രണ്ടാം വാർഡിലെ കുറൂളി കുനി നന്തി ടൗൺ പതിനഞ്ചാം വാർഡിലെ കൾവർട്ടുകൾ – മൂടാടി അണ്ടർ പാസ് പതിമൂന്നാം വാർഡിലെ കൾവർട്ടുകൾ പതിനൊന്നാം വാർഡിലെ പുതുവയൽ കുനി ഭാഗം എന്നിവിടങ്ങൾ പരിശോധിച്ചു. ഡ്രൈനേജുകളിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത് എൻജിനിയറെ ഡി.പി.ആർ തയാറാക്കാൻ ചുമതലപ്പെടുത്തി.

എൻ എച്ച് വിഭാഗം എൻജിനിയർ രാജ്പാൽ അദാനി ക മ്പനി പ്രതിനിധി കൃഷ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ വൈസ്.പ്രസിഡൻ്റ് ഷീജ പട്ടേരി – സ്ഥിരം സമിതി അധ്യക്ഷ രായ എം.കെ.മോഹനൻ ‘എം’ പി.അഖില – മെമ്പർമാരായ ടി.എം രജുല – പപ്പൻ മൂടാടി – അഡ്വ .എം.കെ.ഷഹീർ പഞ്ചായത്ത് എൻജിനീയർ ശ്രീനാഥ് എന്നിവർ പങ്കെടുത്തു

