കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ധന സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ധന സമാഹരണം ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടി തിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങൾ അറിവു പകരാനുള്ള ഉറവിടമാണെന്നും ഇത്തരം ക്ഷേത്രസങ്കേതങ്ങൾ ജനങ്ങക്ക് ഉപകാരപ്രദമാണെന്നും അദ്ധേഹം പറഞ്ഞു. നവീകരണ കമ്മിറ്റി ചെയർമാൻ ഇ എസ് രാജൻ അദ്ധ്യക്ഷതവഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരികളായ ഇളയിടത്ത് വേണുഗോപാൽ, പാതിരിക്കാട് മുരളീധരൻ, വാർഡ് കൗൺസിലർ ടി. മനോഹരി, കമ്മിറ്റി വൈസ് ചെയർമാൻമാരായ അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ശിവദാസൻ പനിച്ചിക്കുന്ന്, വി.വി. സുധാകരൻ, കെ ചിന്നൻ നായർ, സി. ഉണ്ണികൃഷ്ണൻ, ഹരി കണ്ടോത്ത്, പി.എം.ബി. നടേരി, എൻ.എം. വിജയൻ. ഇന്ദിര എന്നിവർ സംസാരിച്ചു. കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതവും ലീല കോറു വീട്ടിൽ നന്ദിയും പറഞ്ഞു.
