KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു

കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു. കാർഗിൽ വിജയദിവസത്തിന്റെ 25-ാം വാർഷികം രാജ്യമൊട്ടാകെ കൊണ്ടാടുന്ന വേളയിൽ കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷനും സമുചിതമായി ആചരിച്ചു.
500-ലധികം വീരയോദ്ധാക്കൾ മാതൃരാജ്യത്തിന് വേണ്ടി പോരാടിയും രാജ്യം വീണ്ടെടുക്കാൻ വേണ്ടി വീരമൃത്യു വരികയും ചെയ്തു. അനേകം സൈനികർ ആ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെ ഇടയിലുണ്ട്. മാതൃരാജ്യത്തിനുവേണ്ടി സ്വന്തം കുടുംബത്തേയും ബന്ധുക്കളേയും ത്യജിച്ച് ഈ രാജ്യത്തിൻ്റെ അഭിമാനത്തിന് കോട്ടം വരാതിരിക്കാൻ വേണ്ടി ജീവൻ ത്യജിച്ച ധീര യോദ്ധാക്കളുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കാനും വരും തലമുറയ്ക്ക് രാജ്യസേവനം എന്തെന്ന് അറിയിക്കുവാനും വേണ്ടി നടത്തിയ പരിപാടി എംഎൽഎ  കാനത്തിൽ ജമീല  ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.വി. വേണുഗോപാൽ അധ്യക്ഷനായിരുന്നു.
വീര മൃത്യു വരിച്ച കുടുംബാംഗങ്ങളെയും യുദ്ധത്തിന് പങ്കെടുത്തവരെയും നഗരസഭാധ്യക്ഷ സുധാ കിഴക്കേപ്പാട്ട് ആദരിച്ചു. ബ്രിഗേഡിയർ ഡി.കെ. പത്ര, കേണൽ ശ്രീജിത്ത് വാര്യർ, റിട്ട. കേണൽ സുരേഷ് ബാബു, മേജർ ശിവദാസൻ, റിട്ട. ഹോണററി ലഫ്റ്റനെൻ്റ്   വിനോദ് കുമാർ, സുബേദാർ രാജീവ്, അരുൺ മണമൽ, വായനാരി വിനോദ്,  അഡ്വ. സുനിൽമോഹൻ, ഡോ. കെ. ഗോപിനാഥൻ, എൻ.കെ. സുരേഷ് ബാബു, ഒ.എം. സതീശൻ എന്നിവർ  സംസാരിച്ചു.
Share news