സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം തുടങ്ങി

തിരുവനന്തപുരം: ദേശീയരാഷ്ട്രീയത്തിന്റെ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ക്കുമായി ചേരുന്ന സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം തുടങ്ങി. എ കെ ജി സെന്ററില്‍ വ്യാഴാഴ്ച രാവിലെ 10നാണ് യോഗം തുടങ്ങിയത്. പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം വെള്ളിമുതല്‍ ഞായര്‍വരെ കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരത്ത് ചേരും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തിന്റെ കരട് അജന്‍ഡ പിബി യോഗം തീരുമാനിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍, നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ തുടങ്ങി രാജ്യത്തെ ഗൌരവമായ രാഷ്ട്രീയവിഷയങ്ങള്‍ പിബിയിലും കേന്ദ്രകമ്മിറ്റിയിലും ചര്‍ച്ചയാകും.

