കേരളത്തെ, പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റിന്നെതിരെ സിപിഐ(എം) കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
കൊയിലാണ്ടി: കേരളത്തെ, പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റിന്നെതിരെ സിപിഐ(എം) കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ പ്രകടനവും, ധർണയും നടന്നു. സിപിഐ(എം) ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പി.പി രാജീവൻ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തെ പരിപൂർണമായും അവഗണിക്കുകയും, കർഷകരേയും, തൊഴിലാളികളേയും, തൊഴിലന്വേഷകരായ യുവാക്കളേയും, വഴിയാധാരമാക്കുകയും, കോർപ്പറേറ്റുകൾക്കും, BJP യുടെശിങ്കിടി രാഷ്ട്രീയക്കാർക്കും, ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുകയും ചെയ്ത ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇരമ്പിയത്. ലോക്കൽ സെക്രട്ടറി എൻ. കെ ഭാസ്കരൻ, എം.പത്മനാഭൻ, പ്രജില. സി. എന്നിവർ സംസാരിച്ചു.



