കൊയിലാണ്ടിയിൽ ‘മിഷൻ മോഡേണൈസേഷൻ “പദ്ധതി ആരംഭിക്കാൻ സ്കൂൾ സപ്പോർട്ട് യോഗം തീരുമാനിച്ചു

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിനെ ആധുനികവൽകരിക്കാൻ വേണ്ടി ‘മിഷൻ മോഡേണൈസേഷൻ “പദ്ധതി ആരംഭിക്കാൻ സ്കൂൾ സപ്പോർട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്, എൻ. ഐ. ടി എന്നിവയുടെ സഹായം തേടും. സ്കൂളിനു മുന്നിൽ ദേശീയ പാതയിൽ കുട്ടികൾക്കായി സീബ്ര ലൈൻ അനുവദിക്കാൻ യോഗം നാഷണൽ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എൻ.വി. പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, എം.ജി. ബൽരാജ്, എൻ.വി. വൽസൻ, അഡ്വ. സുനിൽമോഹൻ, എം. ഊർമിള, ശ്രീലാൽപെരുവട്ടൂർ, എൻ.സി.സത്യൻ, സത്യൻ കണ്ടോത്ത്, എൻ.എം. ദിനേശൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി യു.കെ. ചന്ദ്രൻ (ചെയർമാൻ), എം.ജി. ബൽരാജ് (കൺവീനർ), സി. ജയരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
