KOYILANDY DIARY.COM

The Perfect News Portal

കോയാറോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കോയാറോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:40 ഓടുകൂടിയായിരുന്നു സംഭവം. ചരക്കുമായി വന്ന ലോറിയുടെ പിൻവശം ഇടിച്ച് മതിൽ ഇടിഞ്ഞ് സ്കൂൾ ബസ് കാത്തിരുന്ന 5 വിദ്യാർത്ഥികൾക്ക് മേൽ പതിക്കുകയായിരുന്നു. കുട്ടികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news