തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. മംഗലപുരം തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്. ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുന്നേരം ആറരയോടെ പോത്തിനെ കണ്ടത്.

ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തധികൃതരേയും പോലീസിനെയും വിവരമറിയിച്ചു. കാട്ടുപോത്തിനെ കണ്ടെത്തിയ വിവരം വനം വകുപ്പിനെ അറിയിച്ചതായി മംഗലപുരം പൊലീസ് അറിയിച്ചു.

