KOYILANDY DIARY.COM

The Perfect News Portal

സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

കൊച്ചി: ഇന്ത്യയിലെ ആദ്യ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി 26, 27 തീയതികളിൽ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉച്ചകോടിക്ക് ഹൈഫിക് കൺസൾട്ടൻസി സർവീസസാണ് നേതൃത്വം നൽകുന്നത്. സന്നദ്ധ സംഘടനകൾ, സിഎസ്ആർ സ്ഥാപനങ്ങൾ, സോഷ്യൽ സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവരെ സംയോജിപ്പിച്ചുള്ള ഉച്ചകോടിയിൽ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോ–-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.27ന് സമാപന സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

സിഎസ്ആർ ധനസമാഹരണം, സാമൂഹിക സ്റ്റാർട്ടപ്പുകൾ സ്വീകരിക്കേണ്ട പ്രവർത്തനരീതികൾ, സാമൂഹിക സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നൂതന സമീപനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ​ഗ്ധരുടെ ക്ലാസുണ്ടാകും. സുസ്ഥിര സ്വാധീനത്തിനുള്ള കോർപറേറ്റ്–-എൻജിഒ സഹകരണം, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ ധനസമാഹരണത്തിനുള്ള പുതിയ മാർ​ഗങ്ങൾ എന്നീ വിഷയങ്ങളിൽ പ്രത്യേക പാനൽ ചർച്ചകളും നടക്കും.

 

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സെഷനും ഉണ്ടാകും. ഹൈഫിക് കൺസൾട്ടൻസി സർവീസസ് മുഖ്യ ഉപദേശകൻ ശിവൻ അമ്പാട്ട്, ജനറൽ മനേജർ മുകുന്ദൻ കെ മഠം, ​സിഎഫ്ഒ സന്ദീപ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisements

 

Share news