KOYILANDY DIARY.COM

The Perfect News Portal

അങ്കോള അപകടം; നടപടികൾക്ക് വേ​ഗത കൂട്ടണമെന്ന് സച്ചിൻ ദേവ് എംഎൽഎ

അങ്കോള: അർജുനെ കണ്ടെത്തുന്നതിൽ വേ​ഗത കൂട്ടണമെന്ന് കർണാടക സർക്കാരിനോട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് ആവശ്യപ്പെട്ടു. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പു നൽകി. ദുരന്തമുഖത്ത് നേരിട്ടെത്തിയ എംഎൽഎ ജില്ലാ കളക്ടറുമായി ചർച്ച നടത്തി.

അധികൃതരോട് സുരക്ഷാ പ്രവർത്തനത്തിനു സന്നദ്ധരായവരെ കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. സച്ചിൻ ദേവ് എംഎൽഎയും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും ഇന്ന് രാവിലെ മുതൽ ദുരന്തമുഖത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി.

Share news