KOYILANDY DIARY.COM

The Perfect News Portal

സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്.

അങ്കോള അപകടത്തിൽ കർണാടക സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. അപകടം നടന്ന ഷിരൂരിൽ ഇന്ന് രാവിലെ വസീഫ് എത്തിയിരുന്നു. രക്ഷാപ്രവർത്തകരായ രഞ്ജിത്തിനെയും കൂടെയുള്ളവരെയും പൊലീസ് പുറത്താക്കി. കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ പോലും പ്രവേശിപ്പിക്കുന്നില്ല. ഇതിനെക്കുറിച്ച് കേരളത്തിലെ സർക്കാരുമായി സംസാരിക്കണം എന്നാണ് തീരുമാനം. എന്തിനാണ് അവഗണിക്കുന്നതെന്ന് പരിശോധിക്കണം.

തുടക്കം മുതലേ ഇവർ തെരച്ചിലിൽ അലംഭാവം കാണിക്കുകയാണ്. പുറത്ത് നിന്നുള്ള ഇടപെടലിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തം എന്ന് തന്നെ തീരുമാനിച്ചത്. കർണാടക സർക്കാരിനെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടയാണ് അവർ കാണുന്നത്. ആളുകളെ രക്ഷിക്കണം എന്ന ചിന്ത പോലും ഇല്ല. ഇതിന് വേണ്ട ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

Share news