KOYILANDY DIARY.COM

The Perfect News Portal

കെ കെ രമ എംഎൽഎയുടെ പിതാവ് കെ കെ മാധവൻ (80) നിര്യാതനായി

നടുവണ്ണൂർ: കെ കെ രമ എംഎൽഎയുടെ പിതാവും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ കെ മാധവൻ (80) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം. പ്രഥമ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായിരുന്നു. നടുവണ്ണൂർ പ്രദേശത്ത് സിപിഎം പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇദ്ദേഹം സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്പോൺസറിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു.
മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ കെ പ്രേമ, മൂടാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കെ തങ്കം, കെ കെ സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര) എന്നിവരും മക്കളാണ്. ദാക്ഷായണി അമ്മയാണ്  ഭാര്യ. 
മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (റിട്ട.എൻ.ടി.പി.സി), സുധാകരൻ മൂടാടി (ഖാദി ബോർഡ്, റിട്ട. ചെങ്ങോട്ട് കാവ് പഞ്ചായത്ത്), ആർ എം പി നേതാവായിരുന്ന പരേതനായ ടി.പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര (വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (റിട്ട.ഐ.സി.ഡി.എസ്), കെ.കെ ബാലൻ (റിട്ട. ഏരിയാ മാനേജർ, കേരളാ ബാങ്ക്). സംസ്കാരം: വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Share news