KOYILANDY DIARY.COM

The Perfect News Portal

കബീർ സലാലക്ക് സ്വീകരണം നൽകി

കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും, സഹകാരിയും നിരവധി സാമൂഹിക സാംസ്കാരിക കലാ കായിക സംഘടനകളുടെ സാരഥിയും, പ്രവാസിയുമായ പി.കെ. കബീർ സലാലയ്ക്ക് സ്വീകരണം നൽകി. തുടർച്ചയായി നാലാം തവണ ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആർ.ജെ.ഡി. സുഹൃത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ ഊഷ്മളമായ സ്വീകരണം നൽകിയത്. വിവിധ സംഘടനാ പ്രതിനിധികൾഹാരാർപ്പണം ചെയ്തു.
അഡ്വ. ടി. കെ. രാധാകൃഷ്ണൻ ആധ്യക്ഷത വഹിച്ചു. കെ. ലോഹ്യ ഉപഹാരം സമർപ്പിച്ചു. എം.പി. അജിത, സുരേഷ് മേലേപുറത്ത്, രാമചന്ദ്രൻ കുയ്യണ്ടി, രജിഷ് മാണിക്കോത്ത്, സി.കെ. ജയദേവൻ, ഗിരീഷ് കോരങ്കണ്ടി, ടി. ശശിധരൻ, ജി. മമ്മദ് കോയ എന്നിവർ സംസാരിച്ചു. കബീർ സലാല സ്വീകരണത്തിന് നന്ദി രേപ്പെടുത്തി.
Share news