മുത്താമ്പി റോഡിലെ അണ്ടർപ്പാസ് സിപിഐ(എം) നേതൃത്വത്തിൽ ശുചീകരിച്ചു

കൊയിലാണ്ടി: സിപിഐ(എം) നേതൃത്വത്തിൽ മുത്താമ്പി റോഡ് അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കി ശുചീകരിച്ചു. കാലവർഷം തുടങ്ങിയ മുതൽ വെള്ളക്കെട്ട് കാരണം യാത്ര ഏറെ ദുഷ്ക്കരമായിരുന്നു ഇവിടെ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ വഗാഡ് കമ്പനി ക്വോറി വേസ്റ്റ് നിരത്തി പരിഹാരം കാണുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും, വൻ കുഴികൾ രൂപംകള്ളുകയും ചെയ്തതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുകയായിരുന്നു.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാകുകയും കാൽനട യാത്രപോലും അസാധ്യമാകുകയും ചെയ്തതോടെയാണ് പ്രദേശത്തെ സിപിഐ(എം) പ്രവർത്തർ നേതൃത്വം കൊടുത്ത് കെട്ടിനിൽക്കുന്ന വെളളം ഡ്രൈനേജിലേക്ക് ഒഴുക്കി അണ്ടർപ്പാസ് ശുചീകരിച്ചത്. ജെസിബിയുടെ സാഹായത്താൽ പ്രദേശത്തെ ബഹുജനങ്ങളുടെ പിന്തുണയോടെ നടത്തിയ പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, എം.വി. ബാലൻ, യു.കെ. ചന്ദ്രൻ, പിഎം ബിജു, സികെ. ആനന്ദൻ, എം.എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

