ശ്രീനാരായണഗുരു 170-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: ശ്രീനാരായണഗുരു 170-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്എൻഡിപി യൂണിയൻ സ്വാഗതസംഘം രൂപീകരിച്ചു. ആഗസ്റ്റ് 20ന് വിപുലമായ പരിപാടികളോടെ ജയന്തി ആഘോഷിക്കുവാൻ യൂണിയൻ ഓഫീസിൽ ചേർന്ന ശാഖാ ഭാരവാഹികളുടെയും യൂത്ത് മൂവ്മെൻ്റ് വനിതാ സംഘത്തിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു. സെക്രട്ടറി പറമ്പത്ത് ദാസൻ യോഗം ഉദ്ഘാടനം ചെയ്തു. കെ എം രാജീവൻ അധ്യക്ഷത വഹിച്ചു.

യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ കെ ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ മുൻ സെക്രട്ടറി രാരു എം രക്ഷാധികാരിയായും, പറമ്പത്ത് ദാസൻ ജനറൽ കൺവീനറായും, കെ.എം. രാജീവൻ ചെയർമാനുമായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തിൽ കൗൺസിലർമാരായ സുരേഷ് മേലെ പുറത്ത്, കെ കെ കുഞ്ഞി കൃഷ്ണൻ. എംപി പുഷ്പരാജ്, ഓ ചോയിക്കുട്ടി, കെ വി സന്തോഷ് എന്നിവരും, ശാഖാ ഭാരവാഹികളായ ഗോവിന്ദൻ ചേലിയ, കുമാരൻ തിരുവങ്ങൂർ, സുരേന്ദ്രൻ പെരുവട്ടൂർ, കെ കെ ദാസൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് വി കെ സുരേന്ദ്രൻ സ്വാഗതവും മണമൽ ശാഖ സെക്രട്ടറി ജയദേവൻ സി കെ നന്ദിയും പറഞ്ഞു.
