ഉഗാണ്ടയിൽ നടന പരാബാഡ്മിൻറൺ മത്സരത്തിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡലുകൾ കരസ്ഥമാക്കി നിധിന് ആദരം

മൂടാടി: നിധിൻ കെ.ടി.ക്ക് നാടിൻ്റ ആദരം.. ഉഗാണ്ടയിൽ നടന പരാബാഡ്മിൻറൺ മത്സരത്തിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡലുകൾ കരസ്ഥമാക്കിയ മുചുകുന്ന് സ്വദേശി നിധിൻ കെ.ടി.ക്ക് മൂടാടി ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി. മുചുകുന്ന് യു.പി.സ്കൂളിൽ വച്ച് നടന്ന ചടങ്ങ് എം എൽ.എ. കാനത്തിൽ ജമീല ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, ഗ്രാമ പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷ എം.പി.അഖില, മെമ്പർമാരായ ലത, കെ.പി.സുനിത – കെ, ലതിക പുതുക്കുടി, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. സത്യൻ, വി.പി.ഭാസ്കരൻ, നെല്ലിമടം ബാലകൃഷ്ണൻ, സന്തോഷ് കുന്നുമ്മൻ, പി.എം.ബി.നടേരി, സബിത ടീച്ചർ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകൾ ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വാഗതവും. സെക്രട്ടറി ഗിരീഷ് നന്ദിയും പറഞ്ഞു.

