ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ പീഡനം: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. പരാതിയെത്തുടർന്ന് ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനം നടന്നതായി കുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

