KOYILANDY DIARY.COM

The Perfect News Portal

ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി

കൊയിലാണ്ടി: ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി. ഏഴുകുടിക്കൽ ചെങ്ങോട്ടുകാവ് 17-ാം വാർഡിലെ പി.പി ശിവദാസൻ, പുതിയ പുരയിൽ സുശീല എന്നിവരുടെ വീടുകൾ വെള്ളത്തിലായി. പരിസരം വെള്ളത്തിലായതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് റവന്യൂ അധികാരികളും, പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.

Share news