ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. രാവിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഉച്ചക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നല്കി. അനുസ്മരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി സി മെമ്പർമാരായ സി.വി.ബാലകൃഷ്ണൻ, പി. രത്നവല്ലി ടീച്ചർ, അഡ്വ. കെ.വിജയൻ, രാജേഷ് കീഴരിയൂർ, സി പി മോഹനൻ, അജയ് ബോസ്, ശ്രീജാറാണി, കെ.വി.റീന, കെ.എം. സുമതി, പി.പി. നാണി, മനോജ് പയറ്റ് വളപ്പിൽ, ചെറുവക്കാട്ട് രാമൻ, എൻ. ദാസൻ, രജീഷ് വി.കെ, അരുൺ മണമൽ, വി.കെ. വത്സരാജ്, കെ.പി. വിനോദ് കുമാർ, പി.ടി. ഉമേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

