KOYILANDY DIARY.COM

The Perfect News Portal

ആലുവയിൽനിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

ആലുവ: ആലുവ തോട്ടക്കാട്ടുകരയിൽനിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് കാണാതായത്. വ്യാഴാഴ്ചയാണ് സംഭവം. 15,16,18 വയസ്സ് പ്രായമുള്ള കുട്ടികളെയാണ്‌ കാണാതായത്‌. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 4.30-ഓടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലുള്ളവർ അറിയുന്നത്.

തുടർന്ന്‌ സിസിടിവി പരിശോധനയിലാണ്‌ പെൺകുട്ടികൾ പുറത്തേക്ക്‌ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. പുലർച്ചെ 12.30 നാണ്‌ മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോകുന്നതായി കണ്ടത്‌. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Share news