കക്കയം ഡാമിൽ ജലനിരപ്പുയർന്നു – ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

കൊയിലാണ്ടി: കക്കയം ഡാമിൽ ജലനിരപ്പുയർന്നു. ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണി 755.50 മീറ്റർ ആയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിൻ്റെ മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
