KOYILANDY DIARY.COM

The Perfect News Portal

നന്തി വഗാഡ് കമ്പനിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം

നന്തിബസാർ: ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നന്തി വഗാഡ് കമ്പനിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം. 25 പ്രവർത്തകർ അറസ്റ്റിൽ. പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തി വഗാഡ് ഓഫീസിനുമുമ്പിൽ അണിനിരന്ന പോലീസിന്റെ ബാരിക്കേഡ് തകർത്ത് ഓഫീസിനകത്തുകടന്ന പ്രതിഷേധം വൻസംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.

സംഘർഷത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകളും മറ്റ് ഫർണ്ണിച്ചറുകളും തകരുകയുണ്ടായി. പയ്യോളി ബ്ലോക്ക് സെക്രട്ടറി പി. അനൂപ് പ്രസിഡണ്ട് സി.ടി. അജയഘോഷ്, ട്രഷറർ വൈശാഖ്, മേഖലാ സെക്രട്ടറിമാർ മറ്റു നേതാക്കൾ തുടങ്ങി 25 ഓളം പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. പോലീസ് ബലപ്രയോഗത്തിൽ അനൂപിന് പരിക്കേറ്റു.

ദേശീയപാതയുടെ സർവ്വീസ് റോഡിലെ കുഴികൾ കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായതോടെ ജനജീവിതം താറുമാറാകുന്ന സ്ഥിതിയാണുള്ളതെന്ന് നേതാക്കൾ പറഞ്ഞു. അടിയന്തരമായി പ്രശ്നത്തിന് പരിഹാര കാണമെന്നും അല്ലത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ബ്ലോക്ക് സെക്രട്ടറി പി. അനൂപ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Advertisements
Share news