കോഴിക്കോട് മദ്യലഹരിയില്‍ അപകടയാത്ര; ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസ്

കോഴിക്കോട് മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാരശ്ശേരി ജംഗ്ഷന് സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മനുവിനോട് നാളെ ചേവായൂര്‍ ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ആര്‍ടിഒ നിര്‍ദ്ദേശിച്ചു.
