കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസിലേക്ക് മണ്ണിടിഞ്ഞു വീണു

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസിലേക്ക് മണ്ണിടിഞ്ഞു വീണു. കഴിഞ്ഞ തവണ മണ്ണിടിഞ്ഞ് വൻഭീഷണി നിലനിന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്. കുന്ന്യോറമലയുടെ എസ്എൻഡിപി കോളജിന് സമീപത്തായാണ് അപകടം നടന്നത്. ഇന്നലെ മുതൽ മണ്ണിടിയുന്നതായി നാട്ടുകാർ പറഞ്ഞു. ബൈപ്പിസിൻ്റ കിഴക്ക് ഭാഗത്തായി ടാർ റോഡിലേക്കാണ് മണ്ണിടിഞ്ഞത്. നാട്ടുകാർ അത്യാവശ്യം ഉപയോഗിച്ചുവരുന്ന റോഡിലേക്ക് മണ്ണ് വീണതോടെ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.

ചെങ്കുത്തായ സ്ഥലങ്ങളിൽ അശാസ്ത്രീയമായി മണ്ണെടുത്തതോടെയാണ് ഇവിടങ്ങളിൽ മണ്ണിടിഞ്ഞ് വ്യാപകമായ അപകടങ്ങൾ ഉണ്ടാകുന്നത്. കിഴക്ക് ഭാഗത്തും കോൺഗ്രീറ്റ് ബിത്തി നിർമ്മിച്ച് അടിയന്തരമായി ബലപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം മണ്ണിടിച്ചിലിനെ തുടർന്ന് പടിഞ്ഞറ് ഭാഗം കോൺഗ്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിൻ്റെ ഇടയിലാലാണ് കിഴക്കു ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ കൂടുതൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

