KOYILANDY DIARY.COM

The Perfect News Portal

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ നാല് പേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. നര്‍ണി ആലാംകടവ് കോസ്വേക്ക് താഴെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് എല്ലാവരെയും രക്ഷിക്കാനായത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. നാല് പുരുഷന്മാരും പ്രായമായ സ്ത്രീയുമടങ്ങിയ സംഘം കുളിക്കാനിറങ്ങിയ ഉടന്‍ പുഴയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. പിന്നാലെ ഇവര്‍ പുഴയ്ക്ക് നടുവില്‍ പെട്ടു. ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശവാസികള്‍ തന്നെയാണ് പുഴയില്‍ കുടുങ്ങിയത്. കുളിക്കാനും അലക്കാനുമായി സ്ഥിരം പുഴയിലെത്തുന്നവരാണിവര്‍. ലൈഫ് ജാക്കറ്റ് അണിയിച്ച്, വടത്തില്‍ പിടിച്ചാണ് ഇവരെ രക്ഷിച്ചത്.

Share news