KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്: കോൺഗ്രസിൽ പൊട്ടിത്തെറി

കൊയിലാണ്ടി: ഔദ്യോഗിക പാനലിനെതിരെ മത്സരം. കോൺഗ്രസ് ഭരിക്കുന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ 31ന് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക പാനലിനെതിരെ സഹകരണ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകിയിരിക്കുകയാണ്. ഇവർ തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നത് നേതൃത്വത്തിന് തലവേദനയായിരിക്കുയാണ്. ഗ്രൂപ്പുകൾ വീതം വെച്ച് അഹർതപ്പെട്ടവരെ തഴഞ്ഞ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഇതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നവരുടെ എണ്ണവും ചേർത്ത് 27 പേരാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്.
ഡിസിസി പ്രസിഡണ്ട് പുറത്തിറക്കിയ
ഔദ്യോഗിക സ്ഥാനർത്ഥി പട്ടികയിൽ ഇടംപിടിച്ചവർ
1. മുരളീധരൻ എൻ.
2. മോഹനൻ സി.പി
3. മനോജ് പയറ്റുവളപ്പിൽ
4. പ്രകാശൻ നെല്ലിമഠം
5. അഡ്വ. കെ. വിജയൻ
6. വത്സൻ കുന്ന്യോറമല (എസ്.സി)
7. ലജിത ഉഴിക്കോൾകുനി
8. ശൈലജ ടിപി
9. ഐശ്വര്യ തണ്ണിമുഖം
10. ഷംനാസ് എം.പി
.
11 സീറ്റിലേക്കും കുറെക്കാലം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്ന ഡിസിസി ജനറൽ സെക്രട്ടറിയുമായ ആൾക്ക് സിറ്റ് നൽകിയതിൽ അണികളിലും മുറുമുറുപ്പുണ്ടായിട്ടുണ്ട്. ഇദ്ദേഹം നിലവിൽ ബാങ്കിൻ്റെ ലീഗൽ അഡ്വൈസറും ഹൗസിങ്ങ് സൊസൈറ്റിയുടെ പ്രസിഡണ്ടുമാണ്. കൂടാതെ ബാങ്ക് കലക്ഷൻ ഏജൻ്റുമായ മറ്റൊരു നേതാവിന് സീറ്റ് നൽകിയതും വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യക്കും പാർട്ടി ജോലി നൽകിയിട്ടുണ്ടെന്നതും അമർഷത്തിന് കാരണമായി. 
ഒരു മുൻ ബ്ലോക്ക് പ്രസിഡണ്ടാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാര്യമായ ഇടപെടൽ നടത്തിയത്. ഇദ്ദേഹത്തിൻ്റെ ഭാര്യ ബാങ്കിലെ പ്രധാന സ്ഥാനംവഹിക്കന്ന ആളാണ്. ഇവരെ സഹായിക്കാൻ പറ്റിയ ആളെ ബാങ്ക് പ്രസിഡണ്ടാക്കാനാണ് ഇദ്ദേഹത്തിൻ്റെ ശ്രമം. ഇദ്ദേഹം ബ്ലോക്ക് പ്രസിഡണ്ടായ സമയത്ത് ബാങ്കിൽ നടന്ന നിയമനവുമായി ലഭിച്ച ലക്ഷങ്ങൾ പുതിയ കമ്മിറ്റിക്ക് കൈമാറിയിട്ടില്ലെന്നും, ഇദ്ദേഹവും സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡിസിസി ഭാരവാഹിയും പണം കൈവശം വെച്ചിരിക്കുന്നതും വിവാദമായിരിക്കെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇദ്ദേഹത്തിൻ്റെ ഇടപെടൽ ദുരൂഹത ഉണർത്തുന്നതായി ആക്ഷേപമുണ്ട്.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരെയടക്കം നോക്കുകുത്തിയാക്കിയാണ് ഡിസിസി സ്റ്റാറ്റസ്കോ എന്ന വാദമുയർത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പും നിയമസഭാ തെരെഞ്ഞെടുപ്പും വരാനിരിക്കെ കോൺഗ്രസിലെ പൊട്ടിത്തെറി എങ്ങനെ പരിഹരിക്കുമെന്നറിയാതെ ഉഴലുകയാണ് നേതൃത്വം. കെപിസിസി മുൻ നിർവ്വാഹകസമിതി അംഗവും എ. വിഭാഗം നേതാവുമടക്കം, മണ്ഡലം സെക്രട്ടറിമാരുമുൾപ്പെടെയുള്ളവരാണ് ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കൊയിലാണ്ടിയിലെ കോൺഗ്രസ്സിനെ കൂട്ടകുഴപ്പത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. മത്സര രംഗത്തുള്ളവരെ ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദം നടത്തി പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പലരും നേതാക്കളുടെ ഫോൺ അറ്റൻ്റ് ചെയ്യാതെ മാറി നിൽക്കുകയാണ്.
Share news