പെരുവട്ടൂരിൽ തെങ്ങ് റോഡിലേക്ക് വീണ് ഇലക്ട്രിക് ലൈനും പോസ്റ്റും തകർന്നു
കൊയിലാണ്ടി: ശക്തമായ മഴയിൽ പെരുവട്ടൂരിൽ തെങ്ങ് റോഡിലേക്ക് വീണ് ഇലക്ട്രിക് ലൈനും പോസ്റ്റും തകർന്നു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി. പെരുവട്ടൂർ അരിക്കുളം റോഡിൽ തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം.

ഗ്രേഡ് ASTO എം മജീദിൻ്റെ നേതൃത്വത്തിൽ ഹേമന്ത് ബി, ഷിജു ടി പി, അനൂപ് എൻ പി, ഷാജു കെ, ഹോം ഗാർഡ്മാരായ രാജേഷ് കെ പി, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

