കോരിച്ചൊരിയുന്ന മഴയത്തും ആവേശം കെടാതെ രക്തദാതാക്കൾ

കോരിച്ചൊരിയുന്ന മഴയത്തും ആവേശം കെടാതെ രക്തദാതാക്കൾ. കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലിൽ ശാരദാമന്ദിരം ചിറക് രക്തദാന സേനയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ വനിതകളടക്കം 34 ഓളം പേർ പങ്കെടുത്തു.

ഗിരീഷ്ബാബു ശാരദാമന്ദിരം, രവി കൊളത്തറ, ഷിംന കോട്ടലാട, ഷക്കീർ പെരുവയൽ, ഷറീജ ഒളവണ്ണ, ഷാജി വെള്ളിമാട്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് നഴ്സിംഗ് ഓഫീസർ റോഷ്മ, രേഷ്മ (റെസിഡൻസ് ഡോക്ടർ), കദീജ മുംതാസ് (ബ്ലഡ് ബാങ്ക് ടെക്നിക്കൽ സൂപ്പർ വൈസർ) എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.
