കോപ്പ അമേരിക്കയിൽ ലൂസേഴ്സ് ഫൈനലിൽ കാനഡയ്ക്കെതിരെ ഉറുഗ്വേയ്ക്ക് വിജയം

കോപ്പ അമേരിക്കയിൽ ലൂസേഴ്സ് ഫൈനലിൽ കാനഡയ്ക്കെതിരെ ഉറുഗ്വേയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനക്കാരായത്. ഇസ്മായേൽ കോൺ, ജൊനാഥൻ ഡേവിഡ് എന്നിവർ കാനഡയ്ക്കായി ഗോളുകൾ നേടി. ഉറുഗ്വേയ്ക്കായി റോഡ്രിഗോ ബെൻ്റാൻകുറും അവസാന നിമിഷത്തിൽ ലൂയിസ് സുവാരസും ഗോളുകൾ നേടി.
