കടലിൽ അകപ്പെട്ട വഞ്ചിയെയും മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

കൊയിലാണ്ടി: യന്ത്രം തകരാറായി കടലിൽ അകപ്പെട്ട വഞ്ചിയെയും മത്സ്യതൊഴിലാളികളെയും മറൈൻ എൻഫോഴ്മെൻറ് വിഭാഗം അതിസാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക് 2. 45 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയിലും തിരമാലയിലും അകപ്പെട്ട കൊയിലാണ്ടി ഹാർബറിൽനിന്നും മത്സ്യ ബന്ധനത്തിനു പോയ ഭാരതാംബ എന്ന വഞ്ചിയാണ് കടലിൽ ഏഴ് നോട്ടിക്കൽ അകലെ യന്ത്രം തകരാറിലായി അതിലുണ്ടായിരുന്ന 25 ഓളം മത്സ്യബന്ധന തൊഴിലാളികൾ കടലിൽ അകപ്പെട്ടത്.

മറൈൻ ഫിഷറീസ് അസി. ഡയറക്ടർ സുനീറിൻ്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് ഗാർഡുമാരായ എസ്.സി.പി.ഒ.രാജൻ, സി.പി.ഓ ജുബിൻ, റസ്ക്യു ഗാർഡുമാരായ സുമേഷ്, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബറിൽ നിന്നും പോലീസ് ബോട്ടിൽ അതിസാഹസികമായി തിരച്ചിൽ നടത്തിയാണ് വള്ളവും 25 ഓളം മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചത്.

