ധീര ജവാൻ മീത്തൽ അനിൽകുമാറിന്റെ വീര മൃത്യു ദിനം ആചരിച്ചു

കൊയിലാണ്ടി: ധീര ജവാൻ മീത്തൽ അനിൽകുമാറിന്റെ വീര മൃത്യു ദിനം ആചരിച്ചു. കൊല്ലം നഗരേശ്വരം ശിവശക്തി ഹാളിലാണ് ഗുഡ്മോണിങ് ഹെൽത്ത് ക്ലബ് അനിൽകുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം സ്മൃതി ദിനമായി ആചരിച്ചത്. ശിവദാസൻ വി പി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കാപ്പാട് ടൂറിസം പോലീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധീര ജവാൻ മീത്തൽ അനിൽകുമാറിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ചു.

43-ാം വാർഡ് കൗൺസിലർ ഫക്രുദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂർവ്വ സൈനിക് സേവ പരിഷത്ത് ദേശീയ സെക്രട്ടറി മുരളീധർഗോപാൽ, ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് ട്രഷറർ പ്രമോദ് അയനിക്കാട്, കാവിൽ ബ്രദേഴ്സ് സെക്രട്ടറി മധു മീത്തൽ, ഹോണറി ക്യാപ്റ്റൻ സുമന്ത്, ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് ജോ സെക്രട്ടറി ഷിജിത്ത് എന്നിവർ സംസാരിച്ചു. ആദിത്യൻ, ബാലശ്രീ, അഭിനന്ദ്, ആദിത്യൻ, ജഗത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഗുഡ്മോണിങ് ഹെൽത്ത് ക്ലബ് മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതവും ഐശ്വര്യ കോറു വീട്ടിൽ നന്ദിയും പറഞ്ഞു.
