കൊയിലാണ്ടിയിൽ ബസ്സ് ഡ്രൈവർക്ക് നേരെ ആക്രമണം

കൊയിലാണ്ടിയിൽ ബസ്സ് ഡ്രൈവർക്ക് നേരെ ആക്രമണം. കൊയിലാണ്ടി മേപ്പയ്യൂർ അനന്യ ബസ്സ് ഡ്രൈവർ സുനിലിനെയാണ് ഇല്ലത്തു താഴെവെച്ച് ഒരു സംഘം ആക്രമിച്ചത്. തത്തംവളളി പൊയിലിലെ വെളേളൻ, അനന്ദു പൊയിൽക്കാവ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്നറിയുന്നു. 4 മണിക്ക് മേപ്പയ്യൂരിലേക്ക് പൊകുമ്പോഴായിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ സുനിലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
