മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി; എ എ റഹീം എംപി

മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതിയെന്ന് എ എ റഹീം എംപി. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും തുടരുന്ന ഈ പദ്ധതി ഒരു ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും നടപ്പിലാക്കിയ ഡിവൈഎഫ്ഐയുടെ അരൂക്കുറ്റി മേഖലാ കമ്മിറ്റിയുടെ പ്രവർത്തനം അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും റഹീം എം പി പറഞ്ഞു.

ഡിവൈഎഫ്ഐ അരൂക്കുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയി നടത്തിവരുന്ന രാത്രി ഭക്ഷണ വിതരണത്തിന്റെ 1500-ാം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘത്തിന്റെ ചെയർമാൻ വിനു ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

