KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോക്ക് സ്വീകരണവും ട്രയൽ റണ്ണിന്റെ ഉദ്ഘാടനവും നടക്കുന്നത് ഇന്ന് രാവിലെ 10 മണിക്കാണ്.

ആദ്യ മദർഷിപ്പിനെ ഇന്ന് സ്വീകരിക്കുമ്പോൾ യാഥാർത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്. 2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ്. മഹാമാരിയിലും പ്രതിഷേധങ്ങളിലും തളരാതെയുള്ള എൽഡിഎഫ് സർക്കാരിന്‍റെ നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ നെടുത്തൂൺ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യ മദർഷിപ്പിന് ഇന്ന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം നൽകും. വാട്ടർ സല്യൂട്ട് നല്കിക്കൊണ്ടേയിരിക്കും സ്വീകരണം. 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Advertisements
Share news